Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agree

ലബനനും ഇസ്രയേലും വീണ്ടും വെടിനിർത്തലിന്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ശ​​​ത്രു​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​സ്ര​​​യേ​​​ലും ല​​​ബ​​​ന​​​നും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​തി​​​ൽ ന​​​ട​​​ന്ന നാ​​​ലാം വ​​​ട്ട ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു ധാ​​​ര​​​ണ​​​.

ഇ​​​തു​​പ്ര​​​കാ​​​രം വ​​​ട​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്രേ​​​ലി അ​​​തി​​​ർ​​​ത്തി മു​​​ത​​​ൽ ലി​​​താ​​​നി ന​​​ദി​​​ വ​​​രെ​​​യു​​​ള്ള ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ പി​​​ന്മാ​​​റും. നി​​​ല​​​വി​​​ൽ ഈ ​​​പ്ര​​​ദേ​​​ശം ഇ​​​സ്രേ​​​ലി ക​​​ര​​​സേ​​​ന​​​യു​​​ടെ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ലാ​​​ണ്.

ബു​​​ധ​​​നാ​​​ഴ്ച വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യ​​​ത്. എ​​​ന്നാ​​​ൽ, തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ഇ​​​ന്ന​​​ലെ​​​യും ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​മു​​​ണ്ടാ​​​യി. ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​സ്ര​​​യേ​​​ലും ല​​​ബ​​​ന​​​നും ഭാ​​​ഗി​​​ക വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു സ​​​മ്മ​​​തി​​​ച്ച​​​താ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച അ​​​മേ​​​രി​​​ക്ക അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യാ​​​യി​​​ട്ടാ​​​ണു പൂ​​​ർ​​​ണ​ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ല​​​ബ​​​ന​​​ന്‍റെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഈ ​​​മാ​​​സം 22നു ​​​വീ​​​ണ്ടും ച​​​ർ​​​ച്ച ന​​​ട​​​ത്തും.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച് ഹി​​​സ്ബു​​​ള്ള പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വ​​​ലി​​​യ അ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ തീ​​​വ്ര നി​​​ല​​​പാ​​​ടു​​​കാ​​​ര​​​നാ​​​യ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് മ​​​ന്ത്രി ഇ​​​താ​​​മ​​​ർ ബെ​​​ൻ​​​ഗ​​​വീ​​​ർ പ​​​റ​​​ഞ്ഞു.

യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ മാ​​​ർ​​​ച്ച് ര​​​ണ്ടി​​​നാ​​​ണ് ഹി​​​സ്ബു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന​​​ത്. ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ​​​ക്ക് ല​​​ബ​​​നീ​​​സ് സേ​​​ന​​​യേ​​​ക്കാ​​​ൾ ശ​​​ക്തി​​​യും സ്വാ​​​ധീ​​​ന​​​വു​​​മു​​​ണ്ട്.

ഏ​​​പ്രി​​​ൽ 16ന് ​​​ഇ​​​സ്ര​​​യേ​​​ലും-​​​ല​​​ബ​​​ന​​​നും വെ​​​ടി​​​നി​​​ർ​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ന്നു. യു​​​ദ്ധ​​​മാ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ല​​​ബ​​​ന​​​നി​​​ൽ 3,516 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടിട്ടുണ്ട്.

International

ബ​ന്ദിക​ളെ മോ​ചി​പ്പി​ക്കാം; ട്രം​പി​ന്‍റെ ചി​ല ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ച് ഹ​മാ​സ്

ക​യ്റോ: ഗാ​സ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച സ​മാ​ധാ​ന പ​ദ്ധ​തി​യി​ലെ ചി​ല ഉ​പാ​ധി​ക​ൾ ഹ​മാ​സ് അം​ഗീ​ക​രി​ച്ചു. ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളെ വി​ട്ട​യ​യ്ക്കാ​നും ഗാ​സ​യു​ടെ ഭ​ര​ണം കൈ​മാ​റു​ന്ന​തി​നു​മാ​ണ് ഹ​മാ​സ് സ​മ്മ​ത​മ​റി​യി​ച്ച​ത്.

എ​ന്നാ​ൽ മ​റ്റ് ഉ​പാ​ധി​ക​ളി​ന്മേ​ൽ കൂ​ടു​ത​ൽ ച​ർ​ച്ച വേ​ണ​മെ​ന്നും ഹ​മാ​സ് അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ​സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ഹ​മാ​സ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഞാ​യ​റാ​ഴ്ച‌ വൈ​കു​ന്നേ​രം ആ​റി​ന​കം സ​മാ​ധാ​ന പ​ദ്ധ​തി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ട്രം​പ് ഹ​മാ​സി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഹ​മാ​സി​ന്‍റെ പ്ര​തി​ക​ര​ണം. അ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ക​രാ​റി​ലെ മു​ഴു​വ​ൻ വ്യ​വ​സ്ഥ​ക​ളും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​തേ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നും ചി​ല ഹ​മാ​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

നി​രാ​യു​ധീ​ക​രി​ക്ക​ണ​മെ​ന്ന സ​മാ​ധാ​ന പ​ദ്ധ​തി​യി​ലെ നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ച് ഹ​മാ​സ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഗാ​സ മു​ന​മ്പി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും ത​ട​വു​കാ​രെ കൈ​മാ​റാ​നും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കാ​നും അ​റ​ബ്, ഇ​സ്ലാ​മി​ക, രാ​ജ്യാ​ന്ത​ര​രം​ഗ​വും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു.

ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രും മ​രി​ച്ച​തു​മാ​യ എ​ല്ലാ ബ​ന്ദി​ക​ളെ​യും വി​ട്ടു​ന​ൽ​കാം. ട്രം​പി​ന്‍റെ പ​ദ്ധ​തി​യി​ലെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​യാ​ൽ ബ​ന്ദി​ക​ളെ വി​ട്ടു ന​ൽ​കു​മെ​ന്നും ഹ​മാ​സ് പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up